പത്തനംതിട്ട : കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ ജില്ലാ നിർമ്മാണത്തൊഴിലാളി ക്ഷേമബോർഡിന്റെ പരിധിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും നിബന്ധനകളില്ലാതെ 1000/-രൂപ ധനസഹായം നൽകുന്നതാണ്. താഴെകൊടുത്തിരിക്കുന്ന അപേക്ഷയുടെ മാതൃകയിൽ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ deeptacovid19@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത തുക ലഭിക്കുന്നതിനായി മുൻപ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനായി യാതൊരു വിധത്തിലുള്ള ഫീസും നൽകേണ്ടതില്ല, ഈ സേവനം തികച്ചും സൗജന്യമാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ അറിയിച്ചു.