17-community-kitchen

പന്തളം: സി.പി.എം. തട്ട കിഴക്ക് എൽ.സി.,മേഖലയിലെ ഭഗവതിക്കുംപടിഞ്ഞാറ്, സൊസൈറ്റി, ഒരിപ്പുറം, ഇടമാലി, വളത്തുകാട്, എൽ.പി.എസ്., മങ്കുഴി, മല്ലിക, തട്ട, ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകിയ ഭക്ഷ്യ ഉത്പന്നങ്ങൾ പന്തളം തെക്കേക്കര പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് സി.പി.എം. തട്ട കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം ഡോ: കെ.പി. കൃഷ്ണൻകുട്ടി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ് പിള്ള, വാർഡ് മെമ്പർ വി.പി. വിദ്യാധര പണിക്കർ .ചെയർപേഴ്സൺ അമ്പിളി, വൈസ് ചെയർപേഴ്സൺ കെ.ബി.ശ്രീദേവി എന്നിവർക്കു കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിലാസിനി , സി.പി.എം.ലോക്കൽ കമ്മറ്റി അംഗങ്ങളായ ഫിലിപ്പ് തോമസ്, എൻ.കെ. ശ്രീകുമാർ, സി.കെ. നാരായണൻ, ഡി.വൈ.എഫ്.ഐ. പന്തളം ഏരിയ കമ്മിറ്റി അംഗം അജീഷ് രാജ്, വിജയകുമാരി, പി.കെ.എസ്. മേഖല സെക്രട്ടറി പി.കെ.സദാശിവൻ, പ്രസിഡന്റ് അമ്പിളി, കശുഅണ്ടി തൊഴിലാളി യൂണിയൻ ഏരിയ കമ്മീറ്റി അംഗം കെ.കെ. കുട്ടപ്പൻ , ഉദയൻ, റജി, ജോജി, സുനിൽ എന്നിവർ.നേതൃത്വം നൽകി.