തിരുവൻവണ്ടൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 1128ാം നമ്പർ ശ്രീകൃഷണവിലാസം എൻ എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 40 നിർദ്ധനരായ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി. കരയോഗം പ്രസിഡന്റ് രാജശേഖരൻ നായർ തിരുവൻവണ്ടൂർ പ്രകാശ് ഭവനിൽ നാരായണ പിള്ളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം സെക്രട്ടറി കിഴക്കേതിൽ കെ.കെ.ജയരാമൻ, വൈസ് പ്രസിഡന്റ് ബാലകൃഷ്ണപിള്ള, ട്രഷറർ എസ്.കെ.രാജീവ്, യൂണിയൻ പ്രതിനിധി സജു ഇടക്കല്ലിൽ എന്നിവർ പങ്കെടുത്തു.