17-malinyam

ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ആറാം വാർഡ് കിളിയന്തഭാഗത്ത് നിക്ഷേപിച്ചിരുന്ന മാലിന്യം കഴിഞ്ഞ രാത്രിയിൽ റോഡിൽ നിരത്തിയതായി പരാതി.ചെങ്ങന്നുരിൽ നിന്ന് പരുമലയിലേക്കു പോകുന്ന പ്രധാന റോഡാണിത്.
അറവ് മാലിന്യം മുതൽ അടുക്കള മാലിന്യം വരെയാണ് റോഡിൽ നിരത്തിയത്. ഇതിനിടയിൽ കുപ്പിച്ചില്ലുകളും മനുഷ്യവിസർജ്യവുമുണ്ട്.
ഈ പ്രദേശത്ത് നാളുകളേറെയായി മാലിന്യം തള്ളുന്നതു സംബന്ധിച്ച് നാട്ടുകാരും സമീപവാസികളും ചേർന്ന് പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ മാലിന്യ നിക്ഷേപം തടയാനോ കുന്ന് കൂടിയ മാലിന്യം സംസ്‌കരിക്കാനോ നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. പരാതിയെത്തുടർന്ന് ജനുവരിയിൽ
സിസിടിവി ക്യാമറയുടെ സ്റ്റാന്റ് രണ്ടിടങ്ങളിലായി
സ്ഥാപിച്ചതായി നാട്ടുകാർ പറയുന്നു.
പാണ്ടനാട് തലപ്പനങ്ങാടി എൽ.പി സ്‌കൂൾ, സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ, വിവിധ ആരാധനാലയങ്ങൾ വില്ലേജ് ആഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണിത്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.