മല്ലപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കൊപ്പം വീശിയ കാറ്റിൽ മല്ലപ്പള്ളി താലൂക്കിൽ 41 വീടുകൾ തകർന്നു. മല്ലപ്പള്ളി ഈസ്റ്റ്,, കുന്നന്താനം, നെല്ലിമൂട്, മടുക്കോലി, വള്ളമല, പരിയാരം, പുതുശേരി, അമൃതാനന്ദമയി മഠം, പ്രദേശകുന്നന്താനം വില്ലേജിൽ പള്ളിക്കൽ രാധാമണിയുടെ വീടിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.
കല്ലൂപ്പാറ വില്ലേജിൽ മടുക്കോലിപറമ്പിൽ സക്കറിയ ജോൺ, കുന്നേൽ കെ.റ്റി വർഗീസ്, പടിഞ്ഞാറേക്കുറ്റ് ജോർജ് തോമസ്, കൊല്ലംപറമ്പിൽ അരുന്ധതി വി, ചെങ്കല്ലിൽ അജികുമാർ, കാഞ്ഞിരത്തിങ്കൽ മത്തായി ഫിലിപ്പോസ്, വള്ളിക്കാട്ടിൽ ഓമന ദാനിയേൽ, ഇലവുങ്കൽ മാടൻകുന്നേൽ ബോബി തോമസ്, കട്ടകുന്നേൽ കുമാരി കുട്ടപ്പൻ, കട്ടകുന്നേൽ ഓമന സോമൻ, മാവിളശേരിൽ എം. കെ ശ്രീധരൻ, മകയിരം വാഴക്കാല വാസപ്പൻ, സെന്റ് തെരേസാസ് എച്ച്.എസ്.എസ് ചെങ്ങരൂർ, ഷാജി കല്ലൂപ്പാറ, ചവറുകാലായിൽ സി. എം ജോൺ, പാലമൂട്ടിൽ ജോസഫ് തീമോത്തിയോസ്, മല്ലപ്പള്ളി വില്ലേജിൽ പനവേലി സാജൻ, കൊച്ചുപുരയ്ക്കൽ സുമ, പുറത്തൂട്ട് മലയിൽ വാസുആശാരി, കുന്നേതറ തോമസ് വർഗീസ്, പനവേലിക്കുന്ന് സാജൻ, കുന്നേതറ കെ.സാമുവേൽ, ചാത്തനാട് ശാന്തമ്മ, കുന്നന്താനം വില്ലേജിൽ, കളരിക്കൽ പാറനാട്ട് പ്രസാദ് പി. ജി, പേരൂർ രത്നമ്മ എം.കെ, തെരളിക്കൽ സൂസമ്മ രാജു, വാഴയ്ക്കാകുന്ന് തോട്ടുങ്കൽ രജനി, തോട്ടുങ്കൽ രാജേഷ് കെ.കെ, അമ്പലപറമ്പ് സതിയമ്മ ശിവൻകുട്ടി, ഐക്കുഴി തുണ്ടിപുരയിടം സുജാത മുരളി, ചേലയ്ക്കൽ അജിതകുമാരി, ആദനാട് ശിവദാസൻ, ചരിവുപുരയിടം പ്രസന്ന, മുണ്ടപ്ലാക്കൽ റെജി എം.ജി,വടവന പൊയ്കയിൽ തോമസ് മാത്യു, മുണ്ടാക്കൽ രാമചന്ദ്രൻ ആചാരി, വാളൻപറമ്പിൽ ലില്ലി ബേബി, ചിറയിൽ സി. പി. വർഗീസ്, കൂടത്തിൽ മേപ്രത്ത് വർഗീസ്. കെ. എബ്രഹാം, പാമലപ്പാറപ്പാട്ട് തങ്കപ്പൻ
എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായി നാശ നഷ്ടം സംഭവിച്ചത്.പലയിടങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണു. കാർഷിക വിളകൾക്കും നാശം സംഭവിച്ചു.മല്ലപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു.