പത്തനംതിട്ട: ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങിയവർക്കും വാഹനയാത്രികർക്കുമെതിരെ 15ന് വൈകിട്ട് മുതൽ ഇന്നലെ ഉച്ചയ്ക്ക് വരെ ജില്ലയിൽ 385 കേസുകൾ രജിസ്റ്റർ ചെയ്തു. 388 പേരെ അറസ്റ്റ് ചെയ്തു. 322 വാഹനങ്ങൾ പിടിച്ചെടുത്തു.
പ്രഖ്യാപിക്കപ്പെട്ട ഇളവുകൾ പ്രയോജനപ്പെടുത്തി ആളുകൾ തിരക്കുണ്ടാക്കുന്ന സാഹചര്യം തടയും. ബാങ്കുകളിലും മറ്റും തിരക്കൊഴിവാക്കാൻ നടപടി സ്വീകരിക്കും. പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരുമായി സഹകരിച്ചും അനധികൃത മദ്യവിൽപ്പനയ്ക്കും വ്യാജ വാറ്റിനുമെതിരെ റെയ്ഡുകൾ ശക്തിപ്പെടുത്തും. ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ വിതരണം ജനമൈത്രി പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തി തുടർന്നു വരുന്നു. ജീവൻരക്ഷാ മരുന്നുകളും മറ്റു സേവനങ്ങളും ആവശ്യക്കാർക്ക് ലഭ്യമാക്കി വരുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും.
കെ.ജി സൈമൺ,
ജില്ലാ പൊലീസ് മേധാവി