മല്ലപ്പള്ളി: എക്‌സൈസ് നടത്തിയ റെയ്ഡിൽ പെരുമ്പെട്ടി പുള്ളോലി പ്ളാച്ചേരികേച്ചരുവിൽ ശശി എന്നയാളിനെ പ്രതിയാക്കി അബ്കാരി കേസ് എടുത്തു.ഇയാളുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മല്ലപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ.കെ.സുദർശനൻ പിള്ളയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സുനിൽകമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വേണുഗോപാൽ, സി.ഇ.ഓമാരായ പ്രമോദ് ജോൺ, റഫീക്ക് ഡബ്ലിയു.സി.ഇ.ഓ ജിജി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.