17-pullad-nattukottam
ം അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും സഹായം എത്തിക്കുന്നു

പുല്ലാട് : പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അർഹർക്ക് പച്ചക്കറി കിറ്റ്, പലവ്യഞ്ജന കിറ്റ്, മരുന്നുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. പച്ചക്കറി കിറ്റുകളുടെ ഉദ്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്തും പലവ്യഞ്ജന കിറ്റുകളുടെ ഉദ്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴയും നിർവഹിച്ചു. നാട്ടുകൂട്ടം പ്രസിഡന്റ് ജോർജ് കുന്നപ്പുഴ, രഞ്ജിത് പി.ചാക്കോ, അനീഷ് വരിക്കണ്ണാമല, ജോസ് പുല്ലാട്, അരുൺ മോഹൻ, ജോബി വടക്കെത്ര, ബിനുകുമാർ കടപ്ര, രാജു മാമ്മൻ, ജിബി പൊയ്കയിൽ, തങ്കച്ചൻ, പ്രജോദ്, ജിക്സൺ, കേശു, സുരേഷ്, സുനിൽ, മധു, ബിജു കുറ്റികാല എന്നിവർ നേതൃത്വം നൽകി.