17-budhanoor-sndp

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ബുധനൂർ ഈസ്റ്റ് ശാഖ ബുധനൂരിൽ അരിയും, പലവ്യഞ്ജനങ്ങളും, മാസ്‌ക്കും, സാനിറ്റൈസറും വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ: എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൻ വിനയചന്ദ്രൻ പങ്കെടുത്തു.ശാഖാ യോഗം പ്രസിഡന്റും വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനുമായ കെ.ആർ മോഹനൻ സെക്രട്ടറി പി ജെ പ്രഭ, വൈസ് പ്രസിഡന്റ് പി ഡി രാജൻ വാട്സ് കൂട്ടായ്മ ഭാരവാഹികളായ കലേഷ്‌കുമാർ, സുഭാഷ്, ജയലാൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും കിറ്റുകൾ എത്തിച്ചു.