പത്തനംതിട്ട: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് ബാധയല്ലാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ, മറ്റ് അടിയന്തര സാഹചര്യത്തിലുള്ളവർ തുടങ്ങിയവരുമായ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട് ഫ്ളാറ്റുകളിലും ലേബർ ക്യാമ്പുകളിലും കുടുങ്ങി ചികിത്സ, മരുന്ന്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാതെ ആയിരങ്ങൾ കഴിയുകയാണ്. ഇവരെ കുവൈറ്റ് യുദ്ധകാലത്തേതിന് സമാനമായ രീതിയിൽ ഇന്ത്യയിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.