പത്തനംതിട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61,000 രൂപ നൽകി. പ്രസിഡന്റ് ഡോ.കെ.പി കൃഷ്ണൻകുട്ടി ജില്ലാ കളക്ടർ പി.ബി നൂഹിന് ചെക്ക് കൈമാറി. സെക്രട്ടറി യു.ചിത്രജാതൻ, ട്രഷറർ പി.ബാലചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം ജി.സ്റ്റാലിൻ, ജില്ലാ കമ്മറ്റി അംഗം എം.ജി ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.