അടൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സ്വന്തം കുടുംബത്തിൽ നിന്നും മാറി നിന്ന് ജനസേവനം ചെയ്യുന്ന ഏനാത്ത് ജനമൈത്രി പൊലീസ് സ്റ്റേഷൻ സി.ഐ ജയകുമാർ, എസ്.ഐ വിപിൻ,മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, ഗവ.ഹോമിയോ ആശുപത്രിയിലെ ഡോക്ടർ,മറ്റ് സ്റ്റാഫുകൾ, യൂണിയൻ ബാങ്ക്,ഏനാത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരെ ബി.ജെ.പി ഏനാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.നിയോജക മണ്ഡലം സെക്രട്ടറി അജി വിശ്വനാഥ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ ഏനാത്ത്, ജന.സെക്രട്ടറി സുനിൽ കുമാർ കളീലുവിള, സെക്രട്ടറി അനിൽ മാവിള ,ന്യൂനപക്ഷ മോർച്ച പ്രസിഡൻറ് ഷാജി അമ്പലത്തും കാല എന്നിവർ പങ്കെടുത്തു.