 
കൊടുമൺ ജനമൈത്രി പൊലീസിൻറെ നേതൃത്വത്തിൽ നടത്തുന്ന "കൊടുമൺ ജനമൈത്രി അക്ഷയപാത്രം" എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കൊടുമൺ ജനമൈത്രി പൊലീസ് സംഭരിച്ച ഭക്ഷ്യധാന്യ കിറ്റുകൾ ഏറ്റവും അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുന്ന പരിപാടിയാണിത്. കൊടുമണിലെ ഏറ്റവും തിരക്ക് കൂടുതലുള്ള പത്തോളം വ്യാപാരസ്ഥാപനങ്ങളിൽ കൊടുമൺ ജനമൈത്രി പൊലീസ് അക്ഷയപാത്രം വയ്ക്കുകയും അവിടെ നിന്ന് സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കിറ്റുകളിൽലാക്കി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതുമാണ്. എസ് ശ്രീകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ് ശ്രീകാന്ത് പൊലീസ് ട്രെയിനി അനന്ദു എന്നിവർ ലോക്ക് ഡൗൺ തീരുന്നത് വരെ എല്ലാദിവസവും ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉണ്ടായിരിക്കും..