തണ്ണിത്തോട്: മലയോര ഗ്രാമങ്ങളിൽ വില്ലനായി തോട്ടപ്പുഴു. ശരീരത്തിൽ പറ്റിപ്പിടിച്ച് രക്തം കുടിക്കുന്ന ഇവ വേനൽമഴ പെയ്തതോടെ പെരുകിയിട്ടുണ്ട്.
വനത്തിലെ ഈർപ്പം നിറഞ്ഞ ഈറ്റക്കാടുകളിലാണ് ഇവ കൂടുതൽ. ഇപ്പോൾ നാട്ടിൻ പുറങ്ങളിലുമെത്തി. വേനൽക്കാലത്ത് അപ്രത്യക്ഷമാകുന്ന പുഴുക്കൾ മഴപെയ്യുമ്പോഴാണ് കൂട്ടമായി എത്തുന്നത്. രണ്ടുതരത്തിലുണ്ട് ഇവ. നീളം കുറഞ്ഞ് ഇരുണ്ട നിറമുള്ളവയും പുള്ളിയും വലിപ്പവുമുള്ളവയും. ശരീരത്തിൽ കയറിപ്പിടിച്ചാൻ അറിയാൻ കഴിയില്ല രക്തം കുടിച്ചുവീർത്ത് പിടിവിട്ടു പോയിക്കഴിഞ്ഞ് മുറിവേറ്റ ഭാഗത്ത് രക്തം ഒഴുകുമ്പോഴാണ് വിവരം അറിയുന്നത്. കടിച്ച പുഴുവിനെ ബലം പ്രയോഗിച്ച് ശരീരത്തിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത് അപകടമാണ് . പുഴുവിന്റെ പല്ല് മുറിവിലിരുന്നാൽ അണുബാധയുണ്ടാകും.
കാലിൽ ഡെറ്റോൾ, ഉപ്പുവെള്ളം, പുകയില കഷായം, വിനാഗിരി എന്നിവ പുരട്ടിയാണ് കർഷകർ ഇവയെ പ്രതിരോധിക്കുന്നത്. ഇംഗ്ലീഷിൽ ലീച്ച് എന്നറിയപ്പെടുന്ന തോട്ടപ്പുഴുവിന്റെ ശാസ്ത്രനാമം ഹിർഡുനിയ എന്നാണ്