18-ksta
കെഎസ്ടിഎ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം ബ്ലോക്കിലെ ആശാപ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ വിതരണം കെഎസ്ടിഎ സംസ്ഥാനക്കമ്മിറ്റിയംഗം സി.റ്റി വിജയാനന്ദനിൽ നിന്ന് കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ജി.കൃഷ്ണണകുമാർ കിറ്റുകൾ ഏറ്റുവാങ്ങുന്നു

വള്ളംകുളം: കെ.എസ്ടിഎ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം ബ്ലോക്കിലെ ആശാപ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. മുഖാവരണം, കൈയുറകൾ, സാനിറ്റൈസർ എന്നിവയയടങ്ങിയ കിറ്റുകളാണ് നൽകിയത്. കെഎസ്ടിഎ സംസ്ഥാനക്കമ്മിറ്റിയംഗം സി.ടി വിജയാനന്ദനിൽ നിന്ന് കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ജി.കൃഷ്ണണകുമാർ കിറ്റുകൾ ഏറ്റുവാങ്ങി. കെ.സി.സജികുമാർ, കെ.എൻ. ശ്രീകുമാർ, രാജൻ ഡി. ബോസ്, കെ.ഹരികുമാർ,ബിനു ജേക്കബ് നൈനാൻ,പി.കെ പ്രസന്നൻ എന്നിവർ പങ്കെടുത്തു.