മല്ലപ്പള്ളി: മഞ്ഞത്താനം ലക്ഷംവീട് കോളനിയിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു. ഇന്നലെ രാവിലെ 6നാണ് അപകടം. മറ്റൊരു പുരയിടത്തിൽ നിന്ന മരം സജി ഗോപാലൻ തൊണ്ടോലിക്കൽ എന്നയാളിന്റെ വീടിന്റെ ഭിത്തിതകർന്നപ്പോൾ അടുക്കളയിലുണ്ടായിരുന്ന സജിയുടെ ഭാര്യഷെലജ സിമന്റ് കട്ടകൾക്കിടയിൽ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വില്ലേജ് ഓഫീസർ ജി. രശ്മി, ഗ്രാമപഞ്ചായത്ത് എൻജീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ ആലീസ് മാത്യു, രേണുമോൾ, രേഖ കെ.ആർ എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു.