അടൂർ : ലോക്ഡൗണിനെ തുടർന്ന് കൊയ്ത്തു മുടങ്ങി നെൽക്കതിരുകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയ പാടശേഖരത്തിൽ ഇന്നലെ കർഷക കൂട്ടായ്മയിൽ കൊയ്ത്ത് ആരംഭിച്ചു.പള്ളിക്കൽ പഞ്ചായത്തിലെ പന്നിവേലിക്കൽ ഏലായിലെ പാഠശേഖര സമിതിയുടെ നേതൃത്വത്തിൽ ഏക്കറ് കണക്കിന് നിലത്തിൽ പ്രതീക്ഷയോടെ വിത്തെറിഞ്ഞ കർഷകർ നെൽക്കതിർ എങ്ങനെ കൊയ്ത് കരയ്ക്ക് കയറ്റും എന്ന ആശങ്കയിലായിരുന്നു. ഒടുവിൽ കർഷകകൂട്ടയ്മയിൽ തന്നെ കൊയ്ത്ത് ആരംഭിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ കൊയ്ത്തിന് തുടക്കം കുറിച്ച് ആദ്യകതിർക്കറ്റകെട്ടി. ഒപ്പം ജനപ്രതിനിധികളും പാഠശേഖര സമിതിയും നിലത്തിലിറങ്ങി കൊയ്ത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്,പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി.സന്തോഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, എന്നിവരം ചടങ്ങിൽ സന്നിഹിതരായിരുന്നു.