18-sndp
ചെങ്ങന്നൂർ എസ് എൻ ഡി പി യൂണിയനിലെ കാരയ്ക്കാട്ട് തെക്ക് ശാഖാ യോഗം സമാഹരിച്ച അരിയും, പലവ്യഞ്ജനങ്ങളും മാസ്‌കും, ശാഖാ പ്രസിഡന്റ് റ്റി.റ്റി രവികുമാറിന് യൂണിയൻ ചെയർമാൻ ഡോ. എ.വി ആനന്ദരാജ് കൈമാറുന്നു. എൻ.വിനയചന്ദ്രൻ ശാഖാ സെക്രട്ടറി എം ജി.ശശിധരൻ, വനിതാ സംഘം സെക്രട്ടറി എൻ.ബി സൗദാമിനി എന്നിവർ സമീപം

ചെങ്ങന്നൂർ :എസ്.എൻ.ഡി.പി യൂണിയനിലെ കാരയ്ക്കാട്ട് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശാഖാപരിധിയിൽ താമസിക്കുന്ന ദുരിതബാധിതരായ എല്ലവർക്കും ജാതി,മത,ഭേദമന്യേ അരിയും,ഭക്ഷ്യധാന്യങ്ങളും,മാസ്‌ക്കുകളും വിതരണം ചെയ്തു.കിറ്റുകളുടെ വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ ഡോ.എവി.ആനന്ദരാജ്
നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.ടി. രവികുമാർ ,വൈസ് പ്രസിഡന്റ് നടരാജൻ മാസ്റ്റർ, സെക്രട്ടറി എം.ജി ശശിധരൻ യൂണിയൻ കമ്മിറ്റി അംഗം അഡ്വ.വേണു എൻ.സി.സൗദാമിനി, അനീഷ് കുമാർ, ഗോപൻ ,രഘുകുമാർ എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ ഭവനങ്ങളിൽ എത്തിച്ച് നൽകി.