പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളും ലോക്ക് ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിലും ജിലയിൽ നൂറ് മേനി വിളവ്. 6000 ടൺ നെല്ല് ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും സംഭരിക്കുന്ന നെല്ല് എറണാകുളം കാലടി ഭാഗത്തുള്ള മില്ലുകളിലാണ് എത്തിക്കുന്നത്. ഒരു കിലോയ്ക്ക് 26.95 രൂപയ്ക്കാണ് ഈ വർഷം നെല്ല് സംഭരിക്കുന്നത്. പാഡി റെസി്ര്രപ് ഷീറ്റ് (പി.ആർ.എസ്) ബാങ്കുകളിൽ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക ബാങ്കുകൾ വഴി കർഷകർക്കു ലഭ്യമാകും. ഇങ്ങനെ 11 ബാങ്കുകളാണു ജില്ലയിൽ നെൽകർഷകർക്ക് പണം നൽകുന്നത്. നെല്ല് സംഭരിക്കുന്നതിന് ആവശ്യമായ എല്ലാ മില്ലുകൾക്കും കർഷകർക്കും പാസുകൾ നൽകിയിട്ടുണ്ട്. മാർച്ചിൽ ആരംഭിച്ച നെല്ല് സംഭരണം ജൂണിൽ അവസാനിക്കും.