പത്തനംതിട്ട: ആശുപത്രികളിൽ രോഗികളെ കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ അറിയിച്ച. ഒ.പി യിൽ എത്തുന്ന രോഗിയോടൊപ്പം ആവശ്യമെങ്കിൽ ഒരു സഹായിമാത്രം വന്നാൽ മതിയാകും. ഒ.പിയിലും ഫാർമസിയിലും ഉൾപ്പെടെ ആശുപത്രിയിൽ ശാരീരിക അകലം പാലിക്കണം. മാസ്‌ക്കുകൾ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാൻ പാടില്ല. ഉപയോഗിച്ച മാസ്‌ക്കുകൾ ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം.
പനി, ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ സാധാരണ ക്യൂവിൽ നിൽക്കാതെ ആശുപത്രി ഹെൽപ് ഡെസ്‌ക്കിൽ ബന്ധപ്പെടണം.
രോഗികൾ അവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രിയിൽ എത്തിയാൽ മതി. ഡോക്ടർമാരെ പരമാവധി ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.