കോന്നി : കോവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം കഷ്ടപ്പെടുന്ന പൈനാപ്പിൾ കർഷകരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പൈനാപ്പിൾ ചലഞ്ച് കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിൽ ആരംഭിച്ചു. ക്ലബിന്റെ പൈനാപ്പിൾ കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ടാഗോർ ഗ്രാമത്തിലെ എല്ലാ ഭവനങ്ങളിലും പൈനാപ്പിൾ എത്തിച്ചു നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.ശ്യാം.എസ്.കോന്നി, പ്രദീപ് കുമാർ,ഷിജു.എ.എസ്, ആർ.ദിനേശ്കുമാർ, വി.എസ് മനോജ്, സൂരജ്.എസ് എന്നിവർ പങ്കെടുത്തു.