പത്തനംതിട്ട : കാൻസർ രോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ പുറത്തിറങ്ങരുതെന്നും അനാവശ്യമായി ആശുപത്രി സന്ദർശനം നടത്തരുതെന്നും എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷൻ പറഞ്ഞു. മരുന്നിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജില്ലയിലെ 60 കാൻസർ രോഗികൾക്ക് ജില്ലാ ഭരണകൂടവും ഫയർഫോഴ്‌സും ചേർന്ന് മരുന്നുകൾ എത്തിച്ചുനൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സഹായത്തോടെ കാൻസർ രോഗികളുടെ കണക്കെടുത്ത് ഫയർഫോഴ്‌സിന് നൽകി. ഫയർഫോഴ്‌സ് വിഭാഗം തിരുവനന്തപുരം ആർ.സി.സി.ക്ക് വിവരങ്ങൾ കൈമാറിയതനുസരിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയായിരുന്നു. ലഭ്യമായ മരുന്നുകൾ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾവഴി ആവശ്യമായവരിൽ എത്തിക്കുകയും ചെയ്തു. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കീമോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രികളിൽ പോകാൻ ബുദ്ധിമുട്ടുള്ളതിനാൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കീമോതെറാപ്പി സൗകര്യം ഒരുക്കിയിട്ടുണ്ട്.