തിരുവല്ല: കോവിഡ്19 പടർന്നു പിടിച്ച സാഹചര്യത്തിൽ സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചു നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക്, അംഗങ്ങളായിട്ടുള്ള ഒരു കുടുംബത്തിന് 5000 രൂപ പലിശ രഹിത വായ്പ കൊടുക്കും. വായ്പ ആവശ്യമുള്ള അംഗങ്ങൾ അതതു പ്രദേശത്തെ ഭരണസമിതി അംഗങ്ങളുമായി നേരിട്ടു ബന്ധപ്പെടുകയോ, ബാങ്ക് സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെടുകയോ ചെയ്യണം. പ്രത്യേക സാഹചര്യം പരിഗണിച്ച് അംഗങ്ങൾ ബാങ്കിൽ വരേണ്ടതില്ലെന്നും സെക്രട്ടറി അറിയിച്ചു.