ചിറ്റാർ :ചിറ്റാർ പഞ്ചായത്തിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ വയ്യാറ്റുപുഴയിൽ മാസ്‌ക് വിതരണം നടത്തി. മുന്നൂറോളംമാസ്‌ക്കുകൾ വിതരണം ചെയ്തു. മാർക്കറ്റിൽ സാധനം വാങ്ങാൻ വന്നവർക്കുംവ്യാപാരികൾക്കുമാണ് മാസ്‌ക്ക് വിതരണം ചെയ്തത്. രാഷ്ട്രീയ സ്വയം സേവക് താലൂക് ശാരീരിക് പ്രമുഖ് സോണി ബാബു,സേവാഭാരതി ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ജിതേഷ് ഗോപാലകൃഷ്ണൻ ശ്രീകുമാർ,അരുൺ, വിപിൻ, ബിനു,സുഭാഷ്, നിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക് വിതരണം ചെയ്തത്.