പത്തനംതിട്ട : എക്‌സൈസ് വകുപ്പ് മല്ലപ്പള്ളി എഴുമറ്റൂർ, ചാലാപ്പള്ളി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 145 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് എഴുമറ്റൂർചാലാപ്പള്ളി റോഡിൽ അരീക്കൽ ജംഗ്ഷനു സമീപമുള്ള അരീക്കൽ തോട്ടിൽ നിന്നും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.വിജയദാസ്, പി.എം. അനൂപ്, എസ്. മനീഷ് എന്നിവർ പങ്കെടുത്തു. വാറ്റ്, വ്യാജമദ്യ നിർമ്മാണം, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, മറ്റ് ലഹരിവസ്തുക്കളുടെ ഉപഭോഗം, വിപണനം എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾ 04692682540, 9400069470 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് അറിയിക്കണം.