തിരുവല്ല: രാജീവ്ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അപ്പർകുട്ടനാടൻ മേഖലയിലെ നിരണം, കടപ്ര, കുറ്റൂർ, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി. ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ. കുര്യൻ, ജോ.സെക്രട്ടറി ഈപ്പൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ ശ്രീലേഖ രഘുനാഥ്, ഷിബു വർഗീസ്, ലതാ പ്രസാദ്, സുനിൽകുമാർ, മിനിമോൾ ജോസ് എന്നിവർ ട്രസ്റ്റിന്റെ 10,000 രൂപ ചെലവഴിച്ചുള്ള സാധനങ്ങൾ ഏറ്റുവാങ്ങി. ട്രസ്റ്റ് അംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ,എം.സലീം,മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ,സതീഷ് ചാത്തങ്കരി, എന്നിവർ പങ്കെടുത്തു.