ചിറ്റാർ :ക്വാറന്റീനിൽ കഴിയുന്ന പലർക്കും കിറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്തിന്റെ വിവിധപ്രേദേശങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന നിരവധിയാളുകൾക്കാണ് കിറ്റ് ലഭിക്കാത്തത്. മറ്റുപലർക്കും രണ്ടുതവണവരെ കിറ്റുകൾ ലഭിച്ചിട്ടുണ്ട്. വയ്യാറ്റുപുഴയിൽ രണ്ടുവാർഡുകളിലായി നിരീക്ഷണത്തിൽ കഴിയുന്ന രണ്ടുകുടുംബങ്ങൾക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ഒരാൾ ഗൾഫിൽ നിന്നും മറ്റൊരാൾ ബാംഗ്ലൂരിൽ നിന്നും എത്തിതാണ്. അയൽവാസികളാണ് ഇവർക്ക് സാധനങ്ങൾ വാങ്ങി നൽകുന്നത്.