തിരുവല്ല: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പുഷ്പഗിരി ആശുപത്രി ഒ.പി സേവനം പൂർണതോതിൽ പ്രവർത്തിക്കുന്നു. ഡോക്ടർമാരെ കാണുന്നതിന് മുൻകൂർ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഒ.പി സന്ദർശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്ന് പുഷ്പഗിരി ആശുപത്രി സി.ഇ.ഒ ഫാ. ജോസ് കല്ലുമാലിക്കൽ അറിയിച്ചു.