അരുവാപ്പുലം: എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പഞ്ചായത്തുകൾ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ജീവനക്കാരിൽ നിന്നും ശേഖരിച്ചു നൽകി. എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്തുകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ ജീവനക്കാരുടെ വീടുകൾ സന്ദർശിച്ചു ശേഖരിച്ച പച്ചക്കറിയും, പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണുകൾക്ക് നൽകിയത്. അരുവാപ്പുലം പഞ്ചായത്തിൽ എൻ.ജി.ഒ യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് ഐ. ദിൽഷാദിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി ഏറ്റുവാങ്ങി.തണ്ണിത്തോട് പഞ്ചായത്തിൽ എൻ.ജി.ഒ. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് എം.സുമാദേവിയിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അമ്പിളി ഏറ്റുവാങ്ങി. മലയാലപ്പുഴ പഞ്ചായത്തിൽ എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്ത് കൺവീനർ സജികുമാറിൽ നിന്നും കെ.യു .ജനീഷ് കുമാർ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാലും ചേർന്ന് ഏറ്റുവാങ്ങി.കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ സാധനങ്ങൾ നല്കിയ ജീവനക്കാരെയും, അദ്ധ്യാപകരെയും എഫ്.എസ്.ഇ.ടി.ഒ മേഖലാ കമ്മിറ്റി അഭിനന്ദിച്ചു.