തിരുവല്ല: എസ്.എൻ.ഡി.പി യോഗം വള്ളംകുളം 98 ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മാസ്‌ക്കുകളും നൽകി. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരും കൺവീനർ അനിൽ എസ്. ഉഴത്തിലും ചേർന്ന് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ കൺവീനർ കെ.എസ് ഷൈമോൾ ശാഖ അംഗങ്ങൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തു. ശാഖ ചെയർമാൻ കെ.കെ വിശ്വനാഥൻ, വൈസ് ചെയർമാൻ രജനി, കമ്മിറ്റി അംഗങ്ങളായ രാജു,ജയൻ,ബീന,സജിത,മോഹനൻ, വനിതാ സംഘം പ്രസിഡൻറ് അനിതാ ഉദയൻ, സെക്രട്ടറി കവിത രാജീവ് എന്നിവർ പങ്കെടുത്തു.