19-haritha-2020
ജില്ലാതല ഹരിതം 2020 പച്ചക്കറി വിത്ത് വിതരണം പത്തനംതിട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറി സഖാവ് എ.പി ജയൻ പത്തനംതിട്ട മണ്ഡലം സെക്രട്ടറി വി കെ പുരുഷോത്തമൻ പിള്ളയ്ക്ക് നൽകി നിർവഹിക്കുന്നു

പത്തനംതിട്ട : ജില്ലാതല ഹരിതം 2020 പച്ചക്കറി വിത്ത് വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പത്തനംതിട്ട മണ്ഡലം സെക്രട്ടറി വി.കെ.പുരുഷോത്തമൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ , ലോക്കൽ കമ്മിറ്റി സെക്രട്ടറി കുമാർ അഴൂർ, കൗൺസിലർ ശുഭ കുമാർ, മനോജ് വട്ടക്കാവ് എന്നിവർ പങ്കെടുത്തു.
പച്ചക്കറികൾ വീട്ടിൽത്തന്നെ കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി എ.പി ജയൻ പറഞ്ഞു. മണ്ഡലം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾ വഴി ഏപ്രിൽ 18 മുതൽ 21 വരെ വിത്തുകൾ വിതരണം ചെയ്യും.
.