19-fireforce
ലോക്ക് ഡൗണിൽ നിർധന കുടുംബത്തിന് ഫയർഫോഴ്സിന്റെ ആതുരസേവനം

ചെങ്ങന്നൂർ: ലോക്ക് ഡൗണിൽ നിർദ്ധന കുടുംബത്തിന് ഫയർഫോഴ്സിന്റെ ആതുരസേവനം.എണ്ണയ്ക്കാട് സ്വദേശിയായ തങ്കമ്മ (70) എന്ന കാൻസർ രോഗിയായ നിർദ്ധന കുടുംബത്തിലെ വയോധികക്കാണ് ഫയർഫോഴ്സ് തുണയായത്. രാവിലെ 5 മണിക്ക് ചെങ്ങന്നൂർ അഗ്നിരക്ഷാനിലയത്തിലെ ആംബുലൻസിൽ എഫ്.ആർ.ഒ.ഡി ജോസ്, അജേഷ്, ഹോംഗാർഡ് ഷാജി, സി.ഡി വോളണ്ടിയേഴ്സ് രാജീവ് രാധാകൃഷ്ണൻ, ജെയിംസ് എന്നിവർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽഎത്തിച്ചത്. ഓങ്കോളജി വിഭാഗത്തിൽ കാണിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിൽസക്കും കീമോക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ എത്തിച്ചു.