ചെറിയനാട്: ബി.എം.എസ് ചെറിയനാട് മേഖലയിലെ വനിതാ തയ്യൽ തൊഴിലാളികൾ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് തയാറാക്കിയ അഞ്ഞൂറോളം മാസ്‌കുകളുടെ വിതരണം ആരംഭിച്ചു. പ്രവർത്തകർ നിർമ്മിച്ച മാസ്‌ക്കുകളുടെ വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ പൊന്നിഹോളേ ബ്രിക്സ് ഉടമ അനിയൻ പിള്ളക്ക് നൽകി നിർവഹിച്ചു. മേഖല പ്രസിഡന്റ് സുഭാഷ് പ്ലവേലിൽ, സെക്രട്ടറി പ്രസന്ന കുമാർ, ജില്ലാ സമിതിയംഗം ബിന്ദു ഹരികുമാർ എന്നിവർ പങ്കെടുത്തു.