ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന, തെരുവോരങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന ഓപ്പറേഷൻ ലവ് പദ്ധതിയിലേക്ക് ഇന്ത്യൻ റെഡ് ക്രോസ് ജില്ലാ കമ്മിറ്റി കിടക്കകളും ഗ്യാസ് അടുപ്പുകളും സംഭാവന ചെയ്തു പുലിയൂരിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകിയ പത്തു കിടക്കകളും രണ്ട് ഗ്യാസ് അടുപ്പുകളും സൊസൈറ്റി ജില്ലാ ചെയർമാൻ പി.ആർ നാഗ്,സെക്രട്ടറി പി.കെ.എം ഇക്ബാൽ എന്നിവർ എം.എൽ.എ യക്ക് കൈമാറി. ചെങ്ങന്നൂർ താലൂക്ക് ചെയർമാൻ ഡോ.റെജി,വൈസ് ചെയർമാൻ എൻ.ആർ ഭാസി,കെ.കെ രാജേന്ദ്രൻ, സ്റ്റേറ്റ് ഡിസാസ്റ്റർ ടീം അംഗം ഐ.ആർ മുഹമ്മദ് റാഫി,അനീഷ് ബഷീർ, എൻ.വി ഹരിദാസ് ,ഹരീഷ് നാഗ്, തോമസ് കുട്ടനാട് എന്നിവർ പങ്കെടുത്തു.