പത്തനംതിട്ട : ലോക്ക് ഡൗൺ ആയതോടെ ജില്ലയിൽ പഴകിയ മീനുകൾ വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നു.മത്തിയും അയലയും മുതൽ ചൂരയും കേരയും വരെ ഇതിലുണ്ട്.ഒമാൻ മത്തിയ്ക്ക് കിലോ 300 രൂപയാണ് വില.മറ്റുള്ളവയ്ക്ക് 340 ഉം അതിൽ കൂടുതലുമാണ്. മത്സ്യ വിൽപ്പനക്കാർക്ക് വിൽപന നടത്താൻ അനുമതിയുണ്ട്. പക്ഷേ ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണധികവും.അതിർത്തി കടന്നുവരുന്ന മത്സ്യങ്ങളാണ് കൂടുതലുമെന്ന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഇപ്പോൾ അതിർത്തിയിലും പരിശോധന നടക്കുന്നതിനാൽ പുറത്ത് നിന്നുള്ളവ കുറഞ്ഞു വരുന്നുണ്ട്.നാല് മുതൽ ഇതുവരെ ഭക്ഷ്യ സുരക്ഷ വകുപ്പ് മറ്റ് വകുപ്പുകളുമായി നടത്തിയ ഓപ്പറേഷൻ സാഗര റാണിയിൽ ഇതുവരെ 1553 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. 96പരിശോധനകൾ ജില്ലയിലാകെ നടത്തിയിട്ടുണ്ട്.ഏനാത്ത്,കുമ്പഴ,മേലെ വെട്ടിപ്രം,കൊടുമൺ എന്നിവിടങ്ങളിലാണ് കൂടുതലായി പഴകിയ മീൻ പിടിച്ചത്.നിരവധി പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
പഴകിയ മീനുകൾ ഓപ്പറേഷൻ സാഗര റാണി പരിശോധനയിൽ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് വന്ന മീനുകളാണധികവും. ലോക്ക് ഡൗൺ ആയതിനാൽ എല്ലാവരും വാങ്ങി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ട്. നിലവിൽ പരിശോധന കർശനമായി നടപ്പാക്കുന്നുണ്ട്. "
ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ