നാരങ്ങാനം : ലോക്ക് ഡൗണുമായി വീടുകളിൽ ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് സി.പി.എം തെക്കേഭാഗം ബ്രാഞ്ച് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. നാരങ്ങാനം പഞ്ചായത്തിലെ വാർഡ് 14ലെ 160 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജൻ തോമസ്,വാർഡ് സെക്രട്ടറി രാജേഷ് കുമാർ പുന്നോണ്,വാർഡ് മെമ്പർ റോസമ്മരാജൻ, ബ്രാഞ്ച് അംഗം രവിന്ദ്രൻ,ബിജു ഏബ്രഹാം, ഗൗതം എന്നിവർ നേതൃത്വം നൽകി.