പത്തനംതിട്ട: കലഞ്ഞൂർ പോത്തുപാറ ക്രഷറിൽ നിന്നും നിരോധനം ലംഘിച്ച് പാറ ഉത്പന്നങ്ങൾ കടത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പശ്ചിമ ഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ ആവശ്യപ്പെട്ടു.ലോക് ഡൗണിൽ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിനെ അപലപിക്കുന്നു.ലോക് ഡൗണിന്റെ മറവിൽ ഉദ്യോഗസ്ഥ ക്വാറി മാഫിയ കൂട്ടുകെട്ട് ഉണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ സംഭവം.ജില്ലാ ഭരണകൂടം ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണം.