പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന നാടകപ്രേമികൾക്ക് വേണ്ടി നാടകപ്രവർത്തകരുടെ സംഘടന നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ കുടുംബനാടക മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മിനിട്ടുള്ള നാടകം വീഡിയോ ആക്കി ഏപ്രിൽ 25നകം natakpta@gmail.com എന്ന ഇമെയിലിൽ അയയ്ക്കണം. മികച്ച നാടകത്തിന് പുരസ്‌കാരം നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ : 9400243007.