20-mahatma
പമ്പയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നവരെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തപ്പോൾ

പത്തനംതിട്ട : പമ്പയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നവരെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
മണ്ഡലകാലം കഴിഞ്ഞിട്ടും കേരളം ലോക്ക് ഡൗണിൽ ആയിട്ടും ഇതൊന്നുമറിയാതെ പമ്പയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നവരെയാണ് പമ്പ സർക്കിൾ ഇൻസ്‌പെക്ടർ പി.എം ലിബിയുടെ സഹായത്തോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം സംരക്ഷണം ഏറ്റെടുത്തുത്. ഇടുക്കി ഉപ്പുതറ സ്വദേശി രവീന്ദ്രൻ നായർ (53) , തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ (49), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മോഹനൻ (62)
കോന്നി വകയാർ സ്വദേശി മണിയൻ (64), എന്നിവരെയാണ് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ
രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, അഡ്മിനിസ്‌ട്രേറ്റർ അനുഭദ്രൻ എന്നിവർ മെഡിക്കൽ സംഘവുമായെത്തി ഏറ്റെടുത്തത്. പ്രാഥമിക പരശോധനകൾക്ക് ശേഷം ഇവരെ മഹാത്മയുടെ യാചകപുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ലോക്ക് ഡൗൺ കാലത്ത് വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ കുറെ ആളുകൾ പമ്പയിലെ സ്റ്റാളുകളിലും ഷെഡ്ഡുകളിലുമായി തമ്പടിച്ചിരുന്നു. ഇവരിലൊരാൾ കൊല്ലപ്പെടുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അനധികൃതമായി താമസിച്ചിരുന്നവരെ പൊലീസ് തിരിച്ചയക്കുകയും ചെയ്തു.ഏറ്റെടുത്തവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞ് സ്വീകരിക്കുവാൻ തയാറായെത്തിയാൽ വിട്ടു നല്കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.