20-vattu
ചെങ്ങന്നൂരിലെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലോക്ക് ഡൗൺ കാലത്ത് പിടിച്ചെടുത്ത തൊണ്ടിമുതലുകളുമായി

ചെങ്ങന്നൂർ: എക്‌സൈസ് വകുപ്പ് ചെങ്ങന്നൂരിൽ നിരവധി വാറ്റുകേന്ദ്രങ്ങളിൽ പരിശോധന നടത്തി പുത്തൻകാവ്,അങ്ങാടിക്കൽ,മുളക്കുഴ,വെണ്മണി,ചെറിയനാട്,പുലിയൂർ,പ്രയാർ, പാണ്ടനാട് എന്നിവിടങ്ങളിലായി 800 ലിറ്റർ കോടയും നിരവധി വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുത്തു.ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രകാശ് എ.ജി,ഇൻസ്‌പെക്ടർ അനിലാൽ.വി എന്നിവരുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ എം.കെ, ജഗദീശൻ,രമേശൻ, ശ്രീകുമാർ എം.കെ,പ്രമോദ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജിത്ത്,നിഷാന്ത്, ജോസഫ് അഗസ്റ്റിൻ,പ്രവീൺ,സുരേഷ്,ബിനു,ലാൽജി, അരുൺ ചന്ദ്രൻ, മായാ ടി.എസ്,ആര്യദേവി,ഡ്രൈവർ അശോകൻ, ആകാശ് നാരായണൻ, അശ്വിൻ, രതീഷ് ടി.കെ, രതീഷ് എൻ.വി, മുസ്തഫ, സിജു പി ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പതിനൊന്ന് പേർക്കെതിരെ ഇതുവരെ കേസെടുത്തു. വാറ്റ്, വ്യാജമദ്യ നിർമ്മാണം, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വിപണനം എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 0479 2451818, 2452415, 9400069501 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാം.