20-goodwill
രാജീവ് ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസ്‌ക്കുകൾ മാസ്‌കിവിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാനും മുൻ രാജ്യസഭ ഉപാദ്ധ്യക്ഷനുമായ പി.ജെ. കുര്യൻ മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാറിനു നല്കി നിർവഹിക്കുന്നു

തിരുവല്ല: രാജീവ് ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല നഗരസഭയിലെ 39 വാർഡുകളിലും മാസ്‌ക്കുകൾ നൽകും. ഇതിനായുള്ള മാസ്‌കുകൾ ട്രസ്റ്റ് ചെയർമാൻ പി.ജെ. കുര്യൻ മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാറിനു നല്കി ഉദ്ഘാടനം ചെയ്തു.തിരുവല്ല നഗരസഭയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ, ഈപ്പൻ കുര്യൻ, വൈസ് ചെയർപേഴ്സൺ അനു ജോർജ്,കൗൺസിലർമാരായ എം.പി.ഗോപാലകൃഷ്ണൻ, ബിജു ലങ്കാഗിരി,ഷാജി തിരുവല്ല ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ശ്രീജിത്ത് മുത്തൂർ,സജി എം.മാത്യു എന്നിവർ പങ്കെടുത്തു.ഒരു മുൻസിപ്പൽ വാർഡിൽ 50 മാസ്‌കുകൾ വീതം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.