അടൂർ : എസ്.എൻ.ഡി.പി യോഗം 303-ാം പന്നിവിഴ ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ശാഖാ അംഗം ആമ്പാടിയിൽ സദാനന്ദനാണ് ധനസഹായം നൽകിയത്. മുൻ ശാഖാ സെക്രട്ടറി എൻ.സുരേന്ദ്രന് കിറ്റ് നൽകി യോഗം അസി.സെക്രട്ടറി എബിൻ ആമ്പാടിയിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ശാഖാ പ്രസിഡന്റ് കെ. ആർ. ശിവാനന്ദൻ, സെക്രട്ടറി സദാശിവൻ,കമ്മിറ്റിയംഗങ്ങളായ ജി. പ്രസാദ്, ഷാജി ഉദയഭാനു എന്നിവർ നേതൃത്വം നൽകി.ശാഖയിലെ മുഴുവൻ കുടുംബങ്ങളിലും കിറ്റ് എത്തിച്ചുനൽകി.