ചെങ്ങന്നൂർ: ആയി പുലിയൂർ ഭാഗങ്ങളിൽ കൃഷിപ്പണി ഉൾപ്പെടെ ചെയ്തുവന്ന അന്യസംസ്ഥാനതൊഴിലാളികൾ ദുരിതത്തിൽ. പുലിയൂർ പാലച്ചുവട്ടിൽ പാർപ്പിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ വളരെ കുറച്ചു മാത്രമാണ്. 20 പേർ താമസിക്കുന്ന സ്ഥലത്ത് 17ന് ഒരാഴ്ചത്തേക്ക് പുലിയൂർ വില്ലേജ് ഓഫീസിൽനിന്ന് എത്തിച്ചുകൊടുത്തത് 13 കിലോ അരി, 5 കിലോ ആട്ട, 13 കിലോ സവാള, 15 കിലോ കിഴങ്ങ് എന്നിവയാണ്. ഇതിൽ ഉരുള്ളകിഴങ്ങ് ചീഞ്ഞ് ഉപയോഗശൂന്യമായതുമണ്. എട്ടു മാസക്കാലം ആയി പുലിയൂർ ഭാഗങ്ങളിൽ കൃഷിപ്പണി ഉൾപ്പെടെ ചെയ്തുവന്ന തൊഴിലാളികളാണ് ഇവർ. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ഇല്ലാത്ത തൊഴിലാളികൾക്ക് മറ്റ് സഹായങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂർ ആർ ടി ഒ ജി.ഉഷാകുമാരി സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.വേണ്ട നടപടി സ്വീകരിക്കുമെന്ന് ആർ.ഡി. ഒ അറിയിച്ചു