ചെങ്ങന്നൂർ : ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അനുവദിച്ച 2.50 ലക്ഷം രൂപ ഉപയോഗിച്ച് പാണ്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് സംവിധാനം വഴി എട്ടു പഞ്ചായത്തുകളിലെ 91 വൃക്ക രോഗികൾക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷാളിനി രാജൻ,മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബു,ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.വൃക്ക രോഗികൾക്ക് എല്ലാ വ്യാഴാഴ്ച്ചയും പാണ്ടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ രേഖകളുമായി എത്തി മരുന്നു വാങ്ങാവുന്നതാണ്.