ആറൻമുള : ബി.ജെ.പി ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമക്കാട് കർഷക തൊഴിലാളി ഭൂരഹിത കോളനിയിൽ കുടിവെള്ളം വിതരണം ചെയ്തു. സെറ്റിൽമെന്റ് കോളനിയിലെ ഉൾപ്പെടെ 24 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ, മധുകുമാർ, ജയകുമാർ, കലാമോഹൻ,രാധാകൃഷ്ണൻ, സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി.