20-ku-janeesh

പത്തനംതിട്ട : കേരള സർക്കാരിന്റെ സാമൂഹിക അടുക്കള പ്രവർത്തിക്കുന്ന കോന്നി, പ്രമാടം പഞ്ചായത്തുകളിൽ കോന്നി എക്‌സൈസ് റേഞ്ച് ആഫീസിലെ ജീവനക്കാരുടെ വകയായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. കോന്നി പഞ്ചായത്തിൽ കോന്നി എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാർ ഏറ്റുവാങ്ങി. പ്രസിഡന്റ് രജനിക്ക് കൈമാറി. പ്രമാടം പഞ്ചായത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പ്രശാന്ത് ,കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അയൂബ് ഖാൻ എന്നിവരുടെ പക്കൽ നിന്നും പ്രസിഡന്റ് റോബിൻ പീറ്റർ ഏറ്റുവാങ്ങി.കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, പ്രമാടം പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് എക്‌സൈസ് സ്റ്റാഫ് ജില്ലാ എക്സി.അംഗം ജി.സുനിൽകുമാർ, വനിത സിവിൽ ഓഫീസർ രജിത, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.