20-ek-nayanar
വീൽചെയർ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.ഡി. ബൈജു. നൽകുന്നു

പന്തളം:ലോക് ഡൗൺ കാലത്ത് ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.കൊവിഡ് 19 ലോക് ഡൗൺ കാലത്ത് അവശത അനുഭവിക്കുന്ന അർഹരായ നിർദ്ധന രോഗികൾക്കും കിടപ്പു രോഗികൾക്കും മരുന്ന് സൗജന്യമായി വാങ്ങി നൽകുന്നു.സാമ്പത്തികമുള്ളവർക്കുംവീടിനു പുറത്തു പോയി മരുന്ന് മേടിക്കാൻ കഴിയാത്ത രോഗികൾക്കും മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു നൽകും.നിർദ്ധനരായ ആളുകൾക്ക് ഭഷ്യധാന്യ പച്ചക്കറി കിറ്റുകളും നൽകി വരുന്നു.മേഖലയിലെ കിടപ്പു രോഗികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. 18-ാം വാർഡിലെ വിളപറമ്പിൽ കാളിയമ്മക്ക് വീൽചെയർ അടൂർ മദർ തെരേസാ പാലിയേറ്റിവ് സൊസൈറ്റി രഷാധികാരിയും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.ഡി.ബൈജു വിതരണം ചെയ്തു ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരികളായ ആർ.ജ്യോതികുമാർ ,ബി.പ്രദീപ് സോണൽ സെക്രട്ടറി ഹരി .കെ പ്രസിഡന്റ് എം.കെ. മുരളീധരൻ ട്രഷറർ മധുസൂദന കുറുപ്പ് അംഗങ്ങളായ കമലാസനൻ പിള്ള,അജയകുമാർ,അരുൺ,വിജയകുമാർ വാർഡ് കൗൺസിലർ, ശ്രീകുമാരി എന്നിവർ പങ്കെടുത്തു.