ഇളമണ്ണൂർ: കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുടുംബശ്രീകൾ സംഭാവന ചെയ്തില്ലെങ്കിൽ വായ്പകൾ നൽകില്ലെന്ന നിലപാടെടുത്ത കലഞ്ഞൂർ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സനെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രതീഷ് വലിയകോണും യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ലക്ഷ്മി അശോകും ആവശ്യപ്പെട്ടു.