ഇളമണ്ണൂർ:ബി.ജെ.പി യുടെയും സേവാഭാരതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊവിഡ് 19 പശ്‌ചാത്തലത്തിൽ ഏനാദിമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തി.നാല് ഘട്ടങ്ങളായി ആറായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.കൂടാെതെ പലവ്യഞ്ജന കിറ്റുകൾ,പൊതിച്ചോറുകൾ, മരുന്നകൾ, മാസ്കുകൾ എന്നിവ വിതരണം ചെയ്തു. ഈ സേവന പ്രവർത്തനങ്ങൾക്ക് ബി.ജെ.പിയുടെയും സേവാഭാരതിയുടെയും കാര്യകർത്താക്കൾ നേതൃത്വം നൽകി. തുടർന്നും സേവന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് കാര്യകർത്താക്കൾ പറഞ്ഞു.