തിരുവല്ല: നിയോജകമണ്ഡലത്തിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആശ്വാസമായ മരുന്നു വിതരണ പദ്ധതിയിലേക്ക് സ്‌പോൺസർഷിപ്പായി ജനതാദൾ എസ് നിയോജകമണ്ഡലം കമ്മിറ്റി 65,000 രൂപ നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ. അലക്സാണ്ടർ കെ. ശാമുവൽ തുക മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് കൈമാറി.